sndp-panangad-
ചതയദിനാഘോഷത്തോട് അനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം 1483-ാം നമ്പർ പനങ്ങാട് ശാഖയിൽ പ്രസിഡന്റ് ഇൻ ചാർജ് കെ.എൻ. സീതാരാമൻ പതാക ഉയർത്തുന്നു.

പനങ്ങാട്: ചതയദിനാഘോഷത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം 1483-ാം നമ്പർ പനങ്ങാട് ശാഖയിൽ പ്രസിഡന്റ് ഇൻ ചാർജ് കെ.എൻ. സീതാരാമൻ പതാക ഉയർത്തി. ഗുരുപൂജ, എസ്.എസ്.എൽ.സി പ്ലസ് ടു ഉന്നത വിജയികളെ ആദരിക്കൽ എന്നിവ നടന്നു. ശാഖ സെക്രട്ടറി സനീഷ് കടമ്മാട്ട്, യൂണിയൻ കമ്മിറ്റി അംഗം കെ.കെ. മണിയപ്പൻ, എസ്.എസ് സഭാ പ്രസിഡന്റ് പി.കെ. വേണു, ഖജാൻജി വി.പി. പങ്കജാക്ഷൻ, വനിതാ സംഘം പ്രസിഡന്റ് ലീല പത്മദാസ് എന്നിവർ സംസാരിച്ചു.