കൊച്ചി: എസ്. എൻ.ഡി. പി യോഗം കടവന്ത്ര ശാഖയിലെ ജയന്തി ആഘോഷം കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജശിവാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ടി.കെ പത്മനാഭൻ സംസാരിച്ചു. കെ.കെ. മാധവൻ സ്വാഗതവും കെ.കെ. ജവഹരിനാരായണൻ നന്ദിയും പറഞ്ഞു. ട്രഷറർ പി.വി സാംബശിവൻ, വൈസ് പ്രസിഡന്റ് എ.എം.ദയാനന്ദൻ എന്നിവർ വിശിഷ്ടാതിഥികളെ ആദരിച്ചു. മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് കെ.എൻ.ഉണ്ണിക്കൃഷ് ണൻ എം.എൽ.എ പാരിതോഷികവും കാഷ് അവാർഡും നൽകി.
ഗുരുദേവ ക്ഷേത്രത്തിലെ ഗുരുപൂജയ്ക്കും സമൂഹാർച്ചനക്കും ശേഷം പ്രസിഡന്റ് കെ.കെ. ജവഹരിനാരായണൻ പതാക ഉയർത്തി.