pachalam
എസ്.എൻ.ഡി.പി യോഗം പച്ചാളം ശാഖയിലെ ഗുരുജയന്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് സെക്രട്ടറി ഡോ.എ.കെ.ബോസ് പീത പതാക ഉയർത്തുന്നു

കൊച്ചി: എസ്.എൻ.ഡി.പി യോഗം പച്ചാളം ശാഖയിൽ സെക്രട്ടറി ഡോ.എ.കെ.ബോസ് പീത പതാക ഉയർത്തി. ജയന്തി സമ്മേളനം അഡ്വ.കെ.പി.ഹരിദാസ് ഉദ്ഘാടനം ചെയ്തു. സ്വാമി ശിവസ്വരൂപാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. കെ.എസ്.മജ്നു, പി.എസ്. ഏംഗൽസ്, കെ.എൻ.മോഹനൻ, അഡ്വ. എ.കെ.രാധാകൃഷ്ണൻ, ലത ഉണ്ണി, ബീന ബോസ്, സി.എസ്.കാർത്തിക് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. അയ്യപ്പൻകാവ് ശാഖയുമായി സഹകരിച്ച് ജയന്തി ഘോഷയാത്രയും സംഘടിപ്പിച്ചു.