
കുറുപ്പംപടി: എസ്.എൻ.ഡി.പി യോഗം കുറുപ്പംപടി ശാഖയിൽ ശ്രീനാരായണ ഗുരുദേവന്റെ 168-ാം ജയന്തി സമുചിതമായി ആഘോഷിച്ചു. രാവിലെ ഗുരു മണ്ഡപത്തിൽ നടന്ന വിശേഷാൽ പൂജകൾക്കുശേഷം പൊതുസമ്മേളനം നടന്നു. എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയൻ മുൻ കൗൺസിലർ വിപിൻ കോട്ടക്കുടി സമ്മേളനം ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി പി.ബി.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സൈബർ സേന ജില്ലാ കമ്മിറ്റി അംഗം വി.എസ്.വേലു ജയന്തി സന്ദേശം നൽകി. യൂണിയൻ കമ്മിറ്റി അംഗം ഒ.കെ.രവി, ശാഖാ വൈസ് പ്രസിഡന്റ് എ.ടി.ജിബു, മുൻശാഖാ പ്രസിഡന്റ് ടി.ആർ.രവി, മുൻ വൈസ് പ്രസിഡന്റ് കെ.ബി.രതീഷ് , കമ്മിറ്റി അംഗങ്ങളായ എം.പി.പുരുഷോത്തമൻ, സുധാകരൻ, രതി രവി, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ പുഷ്പവല്ലി, തുളസി ബാബു തുടങ്ങിയവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. തുടർന്ന് ഉച്ചയ്ക്ക് പിറന്നാൾ സദ്യ നടത്തി. വൈകിട്ട് 6.30ന് ഗുരു മണ്ഡപത്തിൽ ബാബുരാജ് ശാന്തിയുടെ മുഖ്യകാർമികത്വത്തിൽ വിശേഷാൽ ദീപാരാധന നടന്നു.