കൊച്ചി: വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന 18-ാമത് വല്ലാർപാടം മരിയൻ തീർത്ഥാടനം ഇന്ന്. വല്ലാർപാടം ബസിലിക്കയിലെ റോസറി പാർക്കിൽ നിന്ന് ഉച്ചകഴിഞ്ഞ് 3.30നാണ് തീർത്ഥാടനം ആരംഭിക്കുക. ജപമാലയേത്തുടർന്നുള്ള ദിവ്യബലിയിൽ വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യ കാർമികത്വം വഹിക്കും. ഡോ. ആന്റണി സിജൻ മണുവേലിപ്പറമ്പിൽ വചന സന്ദേശം നൽകും. അതിരൂപതയിലെ വൈദികരും സന്യസ്തരും ദിവ്യബലിയിൽ സഹകാർമികത്വം വഹിക്കും. കൊവിഡ് നിയന്ത്രണങ്ങൾ ഭാഗികമായി നിലനിൽക്കുന്നതിനാൽ ഈ വർഷവും തീർത്ഥാനത്തോടനുബന്ധിച്ചുള്ള കാൽനട പ്രയാണം ഒഴിവാക്കിയിട്ടുണ്ട്. തീർത്ഥാടനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ആഘോഷ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.