പള്ളുരുത്തി: എസ്.എൻ.എസ്.വൈ.എസിന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരു ജയന്തി ആഘോഷം പ്രസിഡന്റ് കെ.ജി.സരസ കുമാർ പതാക ഉയർത്തി. തുടർന്ന് ജയന്തി സമ്മേളനം കൗൺസിലർ സോണി ഫ്രാൻസീസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ജി.സരസ കുമാർ അദ്ധ്യക്ഷത വഹിച്ചു. സി.ജി. പ്രതാപൻ ., സിജി.സുരേഷ്, പി.കെ. ശ്യാം, ഒ. ആർ. വേണു , സൗമ്യ ഗീരിഷ് എന്നി​വർ സംസാരി​ച്ചു. വിദ്യാഭ്യാസ പുരസ്ക്കാരങ്ങളും സ്കോളർഷിപ്പുകളും വിതരണം ചെയ്തു. എസ്.എൻ ജംഗ്ഷനിൽ പെരുമ്പടപ്പ് മാട്ടയിൽ വനിതകൾ അവതരിപ്പിച്ച കൈക്കൊട്ടികളിയും നടന്നു.