
അങ്കമാലി: എസ്.എൻ.ഡി.പി യോഗം തുറവൂർ ശാഖയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു. രാവിലെ ഗുരുപൂജയും തുടർന്ന് ചതയദിന ഘോഷയാത്രയും നടന്നു. തുടർന്ന് നടന്ന പൊതുസമ്മേളനം എസ്.എൻ.ഡി. പി കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ.കർണൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.ടി.ഷാജി അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് എൻ.വി.സുഭാഷ്, എൻ.പി. രാജീവ്, ശാഖാ കമ്മിറ്റി അംഗങ്ങളായ എൻ.എസ്.സുരേഷ്, ടി.എസ്. ചന്ദ്രബോസ്, കെ.കെ.സുബ്രഹ്മണ്യൻ, സി.കെ.പ്രകാശ്, സി.കെ. പുരുഷൻ, കെ.പി.ഷാജി, എ.എസ്. ഉണ്ണിക്കൃഷ്ണൻ, വൈശാഖ് രാജൻ, വനിതാ സംഘം പ്രസിഡന്റ് ലിംസി ബിജു, സെക്രട്ടറി സിജി നജി, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് രതീഷ് രാജൻ നന്ദനം തുടങ്ങിയവർ സംസാരിച്ചു.