കൂത്താട്ടുകുളം: കൂത്താട്ടുകുളത്ത് ശ്രീനാരായണഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തിൽ നടന്ന വിശേഷാൽ പൂജ, ഗുരുപൂജ, ഗുരുദേവ കൃതികളുടെ പാരായണം, രഥഘോഷയാത്ര, അന്നദാനം തുടങ്ങിയ പരിപാടികളോടെ ആഘോഷിച്ചു.
ചതയ ദിനാഘോഷങ്ങളുടെ യൂണിയൻതല ഉദ്ഘാടനത്തോടനുബന്ധിച്ച് രാവിലെ ക്ഷേത്രത്തിൽ നിന്നാരംഭിച്ച രഥഘോഷയാത്ര പീതപതാകകൈമാറി യൂണിയൻ പ്രസിഡന്റ് പി.ജി. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി സി.പി. സത്യൻ ചതയദിന സന്ദേശം നൽകി. വൈസ് പ്രസിഡന്റ് പി.കെ. അജിമോൻ, ഡി. സാജു, എം.പി. ദിവാകരൻ, പി.എം. മനോജ്, വനിതാസംഘം യൂത്ത് മൂവ്മെന്റ് സൈബർസേന തുടങ്ങിയ പോഷക സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
224-ാം നമ്പർ കൂത്താട്ടുകുളം ശാഖയുടെ നേതൃത്വത്തിൽ നിരവധിപേർ പങ്കെടുത്ത ഘോഷയാത്ര ക്ഷേത്രാങ്കണത്തിൽനിന്നാരംഭിച്ച് മംഗലത്തുതാഴം അമ്പലക്കുളം റോഡുവഴി സെൻട്രൽ ജംഗ്ഷനിൽ എത്തി അവിടെനിന്ന് രാമപുരം കവല വഴി ക്ഷേത്രാങ്കണത്തിൽ സമാപിച്ചു, ശാഖാ പ്രസിഡന്റ് വി.എൻ. രാജപ്പൻ. വൈസ് പ്രസിഡന്റ് പി.എൻ. സലിംകുമാർ സെക്രട്ടറി തിലോത്തമ ജോസ് എന്നിവർ നേതൃത്വം നൽകി.