kothamangalam-union
കോതമംഗലം യൂണിയനുകീഴിൽ നടന്ന ഗുരുദേവ ജയന്തി ആഘോഷം പിണ്ടിമന ശാഖയിൽ യൂണിയൻ പ്രസിഡന്റ് അജി നാരായണൻ ഉദ്ഘാടനം ചെയ്യുന്നു.ശാഖാ പ്രസിഡന്റ് സി.എസ് രവീന്ദ്രൻ, യൂണിയൻ കമ്മറ്റി അംഗം എം അനിൽകുമാർ, യൂണിയൻ സെക്രട്ടറി പി.എ സോമൻ, ശാഖാ സെക്രട്ടറി എം.കെ.കുഞ്ഞപ്പൻ, വൈസ് പ്രസിഡന്റ് എം.കെ.മോഹനൻ തുടങ്ങിയവർ സമീപം

കോതമംഗലം: ശ്രീനാരായണ ഗുരുദേവ ജയന്തി കോതമംഗലം യൂണിയന് കീഴിലെ ശാഖകളിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ ആരംഭിച്ച പ്രത്യേക പൂജകൾക്കും പ്രാർത്ഥനകൾക്കുംശേഷം നടന്ന വർണശബളമായ ഘോഷയാത്രയ്ക്ക് കാവടിയും അമ്മൻകുടവും ചെണ്ടമേളവും നിശ്ചലദൃശ്യങ്ങളും മിഴിവേകി. തുടർന്ന് നടന്ന സമ്മേളനത്തിൽ ശാഖകളിൽ നടന്ന കലാകായിക പരിപാടികളിലെ വിജയികൾക്കുള്ള സമ്മാനവിതരണവും വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവരെ ആദരിക്കലും നടത്തി. വിവിധ ശാഖകളിൽ നടന്ന സമ്മേളനങ്ങൾ യൂണിയൻ പ്രസിഡന്റ് അജി നാരായണൻ, സെക്രട്ടറി പി.എ.സോമൻ, വൈസ് പ്രസിഡന്റ് കെ.എസ്. ഷിനിൽകുമാർ, ബോർഡ് അംഗം സജീവ് പാറയ്ക്കൽ, കൗൺസിലർമാരായ പി.വി. വാസു, ടി.ജി അനി തുടങ്ങിയവർ ഉദ്ഘാടനം ചെയ്തു. ശാഖാ യോഗം പ്രസിഡന്റുമാർ അദ്ധ്യക്ഷത വഹിച്ചു.