sndp

അങ്കമാലി: എസ്.എൻ.ഡി.പി യോഗം അങ്കമാലി ശാഖയുടെ ആഭിമുഖ്യത്തിൽ ഗുരുദേവ ജയന്തി ആഘോഷിച്ചു.രാവിലെ ഗണപതിഹോമവും ഗുരുപൂജയും നടന്നു. വൈകിട്ട് വർണശബളമായ ഘോഷയാത്രയും തുടർന്ന് സാംസ്കാരിക സമ്മേളനവും നടന്നു. കുന്നത്തുനാട് യൂണിയൻ ചെയർമാൻ കെ.കെ.കർണ്ണൻ ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് എം.കെ.പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. റോജി എം.ജോൺ എം.എൽ.എ ഗുരുജയന്തി സന്ദേശം നൽകി. നഗരസഭാ ചെയർമാൻ റെജി മാത്യു അവാർഡുകൾ വിതരണം ചെയ്തു.വാർഡ് കൗൺസിലർ ബെന്നി മൂഞ്ഞേലി ആശംസ നേർന്നു.ആഘോഷ കമ്മിറ്റി കൺവീനർ ബിന്ദു റജി, യൂണിയൻ കമ്മിറ്റി അംഗം, മനോജ് വല്ലത്തേരി, വനിതാ സമാജം പ്രസിഡന്റ് ജിജി ബാബു, സെക്രട്ടറി ബിന്ദു രാമചന്ദ്രൻ, വൈസ്.പ്രസിഡന്റ് ലീല ചന്ദ്രൻ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് എ.എസ്. ആശംസ്, സെക്രട്ടറി അഖിൽ ചന്ദ്രൻ എന്നിവർ സംസാരിച്ചു.