11
മഹാജയന്തി ആഘോഷം കണയന്നൂർ യൂണിയൻ വൈസ്.ചെയർമാൻ സി.വി വിജയൻ ഉദ്ഘാടനം ചെയ്യുന്നു

തൃക്കാക്കര: എസ്.എൻ.ഡി.പി യോഗം 4320 നമ്പർ തുതിയൂർ ശാഖയുടെ നേതൃത്വത്തിൽ ശ്രീനാരായണ മഹാജയന്തി ആഘോഷം കണയന്നൂർ യൂണിയൻ വൈസ്.ചെയർമാൻ സി.വി വിജയൻ ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി കെ.കെ ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. ജ്യോതിഷി വി.എസ് ഷിബു ശാന്തി ഗുരുപൂജ നടത്തി. തുടർന്ന് കലാ കായിക മത്സരങ്ങൾക്കുളള സമ്മാനവിതരണം നടത്തി. ശാഖാ പ്രസിഡന്റ് എ.ടി രാഘവൻ,ജോ.സെക്രട്ടറി കെ.എസ് സന്തോഷ് സന്തോഷ് സുധരി,വനിതാ സംഘം സെക്രട്ടറി ജിജി മഹേഷ് തുടങ്ങിയവർ പങ്കെടുത്തു