1
എസ്.എൻ.ഡി.പി യോഗം 1587 നമ്പർ തൃക്കാക്കര സൗത്ത് ശാഖയുടെ നേതൃത്വത്തിൽ 168മത് ശ്രീനാരായണ മഹാഗുരു ജയന്തി ആഘോഷം നടത്തി.ആഘോഷ പരിപാടികൾ കെ.ബി.പി.എസ് എം.ഡി പി,വിജയൻ ഉത്‌ഘാടനം ചെയ്യുന്നു

തൃക്കാക്കര: എസ്.എൻ.ഡി.പി യോഗം 1587 -ാം നമ്പർ തൃക്കാക്കര സൗത്ത് ശാഖയുടെ നേതൃത്വത്തിൽ നടത്തി​യ ശ്രീനാരായണ ഗുരു ജയന്തി ആഘോഷം ഐ.ജി​ പി.വിജയൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഉണ്ണി കാക്കനാട് അദ്ധ്യക്ഷത വഹിച്ചു. സംവിധായകൻ മേജർ രവി പ്രതിഭകളെ അനുമോദി​ച്ചു. കെട്ടിട നിർമ്മാണത്തിന് ഒരുലക്ഷം രൂപ തന്നവരുടെ ഫോട്ടോ അനാച്ഛാദനം എസ്.എൻ.ഡി.പി കണയന്നൂർ യൂണിയൻ കൺവീനർ എം.ഡി അഭിലാഷ് നിർവഹിച്ചു. അറുപത് വയസുകഴിഞ്ഞ അമ്മമാർക്ക് വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ ഓണപ്പുടവ ക്യാപ്റ്റൻ രാധാകൃഷ്ണൻ നൽകി. യോഗത്തിൽ കെ.ബി പ്രവീൺ,അശോകൻ നെച്ചിക്കാട്ട്,കെ.എൻ രാജൻ.ബിനീഷ് എലവുങ്കൻ,അഭിലാഷ് മാണികുളങ്ങര, കെ.ടി ശശി, മിനി അനിൽകുമാർ,രതി അനിൽകുമാർ,പ്രസന്ന സുരേഷ് ,സി.പി .എം ഏരിയ സെക്രട്ടറി എ.ജി​ ഉദയകുമാർ, സി​.പി​. ഐ നേതാവ് എം. ജെ. ഡി​ക്സൻ, ബി.ജെ.പി നേതാവ് അജയകുമാർ, കോൺഗ്രസ് ബ്ലോക്ക് വൈസ്.പ്രസിഡന്റ് റാഷിദ് ഉളളംപളളി,തൃക്കാക്കര മുൻസിപ്പൽ കൗൺസിലർ സി.സി വിജു, ഉദയൻ പൈനാക്കി​ തുടങ്ങിയവർ പങ്കെടുത്തു,