
നെല്ലിമറ്റം: കുറുങ്കുളം 210-ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണഗുരു ജയന്തിദിനം ആഘോഷിച്ചു. രാവിലെ കുട്ടികളുടെ കലാ, കായിക മത്സരങ്ങൾക്കുശേഷം നെല്ലിമറ്റം ടൗൺ ചുറ്റി ജയന്തിദിന ഘോഷയാത്ര നടന്നു. തുടർന്ന് കുറുങ്കുളം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഓഡിറ്റോറിയത്തിൽ പൊതുസമ്മേളനം നടത്തി. ടി.ജി.അനി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.കെ.ഷാജൻ അദ്ധ്യക്ഷനായി.
കോതമംഗലം കരിങ്ങഴ എസ്.എൻ.ഡി.പി ശാഖായോഗം 209 ൽ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം വിപുലമായി കൊണ്ടാടി. ഗുരുദേവ ക്ഷേത്രത്തിൽ നിന്ന് ജയന്തി ഘോഷയാത്ര ആരംഭിച്ച് ചേലാട് കവലയിൽ തിരിഞ്ഞ് ക്ഷേത്രത്തിൽ അവസാനിച്ചു. തുടർന്ന് ക്ഷേത്ര ചടങ്ങുകൾക്ക് ശേഷം പ്രസാദഊട്ട് നടത്തി. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ പ്ലസ്ടുവിന് ഉന്നത വിജയം നേടിയ കൃഷ്‌ണേന്ദു റെജി, എസ്.വൈഷ്ണവി എന്നീ കുട്ടികൾക്ക് കാഷ് അവാർഡും ട്രോഫിയും നൽകി .ശാഖാ പ്രസിഡന്റ് കെ.ഇ. രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
എം.ബി.തിലകൻ, യൂണിയൻ കമ്മിറ്റി അംഗം സി.വി.ബാലൻ, വനിതാ സംഘം പ്രസിഡന്റ് സൗമ്യ വിനോദ്, സെക്രട്ടറി സ്വപ്ന ബിജു, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് വി.എസ്.ബിജു, സെക്രട്ടറി പ്രദീപ് ബാബു എന്നിവർ സംസാരിച്ചു. ശാഖാ വൈസ് പ്രസിഡന്റ് കെ.എൻ.ബിജു നന്ദി പറഞ്ഞു. കുടുംബ യൂണിറ്റ് കൺവീനർമാർ ജോയിൻ കൺവീനർമാർ ജയന്തി ഘോഷയാത്രക്ക് നേതൃത്വം നൽകി.