ആലുവ: മഹാത്മാ അയ്യങ്കാളിയുടെ 159-ാം മത് ജന്മദിനം കെ.പി.എം.എസ് ആലുവ യൂണിയൻ കമ്മിറ്റി ജന്മദിന റാലിയും സാംസ്‌കാരിക സമ്മേളനവും സംഘടിപ്പിച്ചു. ബൈപ്പാസ് കവലയിൽ നിന്നാരംഭിച്ച പ്രകടനം ടൗൺഹാളിൽ സമാപിച്ചു. സമാപന സമ്മേളനം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് എംകെ. ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. യു സി കോളേജ് പ്രിൻസിപ്പൽ ഡോ. എം.ഐ. പുന്നൂസ് മുഖ്യപ്രഭാഷണം നടത്തി. കെ.പി.എം.എസ് സംസ്ഥാന സെക്രട്ടേറിയേറ്റംഗം കെ.ടി. ധർമ്മജൻ ജന്മദിനസന്ദേശം നൽകി. സി.കെ. ശിവൻ, ടി.കെ. മോഹനൻ, കെ.കെ. കുമാരൻ, രജീഷ് പാലാഞ്ചേരി, കെ.കെ. അജയകുമാർ, വിനീഷ്, എ. സുരേന്ദ്രൻ, ബീന സുനിൽ, കെ.വി. ലിജിത എന്നിവർ നേതൃത്വം നൽകി.