കുമ്പളങ്ങി: എസ്.എൻ.ഡി.പി യോഗം 2899ാം നമ്പർ കുമ്പളങ്ങി സൗത്ത് ശാഖായോഗത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ ജയന്തി ദിനം കൊണ്ടാടി.
രാവിലെ കുമ്പളങ്ങി ഈഴവോദയ സമാജം ശ്രീസുബ്രഹ്മണ്യ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ചതയദിന ഘോഷയാത്ര കുമ്പളങ്ങി തെക്ക് ശ്രീനാരായണ ഗുരുവര മഠത്തിൽ സമൂഹപ്രാർത്ഥനയോടെ സമാപിച്ചു. ഇല്ലിക്കൽ ദേവസ്വം യോഗം സെക്രട്ടറി ശശികുമാർ ഉദ്ഘാടനം ചെയ്തു. ഘോഷയാത്രയിൽ യോഗം ഡയറക്ടർ ബോർഡ് അംഗം സി.കെ. ടെൽഫി ജയന്തിദിനം സന്ദേശം നൽകി.
ശാഖാ പ്രസിഡന്റ് കെ.കെ. ശശികുമാർ, വൈസ് പ്രസിഡന്റ് ടി.പി. സുബാഷ്, സെക്രട്ടറി ശിവദത്ത് പുളിക്കൽ, കെ.എസ്. ശ്രീകാന്ത്, കെ.എ. തങ്കപ്പൻ, ടി.പി. മനോഹരൻ, സി.എസ്. ഷനിൽ കുമാർ, വി.വി. സുധീർ, ഭക്തവത്സലൻ, എൻ.എസ്. സലിം, ടി.ഡി. ഷൈജു, എ.ആർ. അനീഷ്, സി.ആർ. ഷാബൻ തുടങ്ങിയവർ നേതൃത്വം നൽകി.