തൃക്കാക്കര: തൃക്കാക്കര ഹെൽത്ത് സെന്ററിനോടുള്ള അവഗണനനയിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പൂക്കളം ഇട്ട് പ്രതിഷേധിച്ചു. ആക്ഷൻ കൗൺസിൽ ഫോർ തൃക്കാക്കര ഹെൽത്ത് സെന്റർ നടത്തിവരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി തിരുവോണ ദിനത്തിൽ ഹെൽത്ത് സെന്റർ അങ്കണത്തിൽ പൂക്കളം ഇട്ട് പ്രതിഷേധിച്ചത്. ഹെൽത്ത് സെന്ററിനോടുള്ള അവഗണന അവാസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ ജനകീയ സമരങ്ങൾക്ക് ആക്ഷൻ കൗൺസിൽ നേതൃത്വം കൊടുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. വൈസ് ചെയർമാൻ സി. കെ ലക്ഷമണൻ, കൺവിനർ മാരായ കെ. എം. സാദത്ത്, നാസർ തൃക്കാക്കര , സിദിഖ് പടന്നാടൻ തുടങ്ങിയവർ സംബന്ധിച്ചൂ .