കൊച്ചി: ഭാരത് ജോഡോ പദയാത്രയുടെ സ്വാഗതസംഘം കമ്മിറ്റി ഓഫീസ് എറണാകുളത്ത് ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പദയാത്ര കേരളത്തിന്റെ മണ്ണിൽ പ്രവേശിക്കുന്ന ഇന്ന് ജില്ലയിലെ എല്ലാ കോൺഗ്രസ് ബൂത്തു കമ്മിറ്റികളും പതാകദിനമായി ആചരിക്കും. പ്രവർത്തകരുടെ നേതൃത്വത്തിൽ ഭവന സന്ദർശനം, വിവിധ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ജോഡോ ഭവൻ നിർമ്മാണം, കലാസാംസ്‌കാരിക മത്സരങ്ങൾ തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കുവാനും ഡി.സി.സി. ഓഫീസിൽ ചേർന്ന അവലോകനയോഗം തീരുമാനിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ: എസ് അശോകൻ ഉദ്ഘാടനം ചെയ്തു .ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ അബ്ദുൽ മുത്തലിബ് ,കെ.പി. ധനപാലൻ, എൻ.വേണുഗോപാൽ, ഡൊമിനിക് പ്രസന്റേഷൻ, മുഹമ്മദ് കുട്ടി മാസ്റ്റർ, കെ.എം. സലിം, ടോണി ചമ്മിണി, മനോജ് മൂത്തേടൻ, എൻ. ആർ. ശ്രീകുമാർ, കെ.പി. തങ്കപ്പൻ തുടങ്ങിയവർ സംസാരിച്ചു.