prize
വിദ്യാഭ്യാസ അവാർഡ് ദാനവും

കൊച്ചി : ജില്ലാ ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ് കോ -ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഓണാഘോഷം സംഘടിപ്പിച്ചു. പരിപാടിയോട് അനുബന്ധിച്ച് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അവാർഡ് നൽകി അനുമോദി​ച്ചു. സൊസൈറ്റി ഹാളിൽ നടന്ന ചടങ്ങിൽ സംഘം പ്രസിഡന്റ് പി.ബി.വത്സലൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.ടി .സാജൻ മുഖ്യപ്രഭാഷണം നടത്തി. ഡയറക്ടർ ബോർഡ് അംഗങ്ങളായ പി.ബി.സുധീർ, സുരേഷ് പി.നായർ, പോൾ ഇ. ജോബ് , സെക്രട്ടറി പി. ശ്രീകല ഋഷികേശ് എന്നിവർ സംസാരിച്ചു. തുടർന്ന് ഓണാഘോഷ പരിപാടികളും ഓണസദ്യയും ഉണ്ടായിരുന്നു.