ആലുവ: ദേശീയപാതയിൽ മംഗലപ്പുഴ പാലത്തിൽനിന്ന് പെരിയാറിലേക്ക് ചാടിയ യുവാവിനെ കണ്ടെത്തിയില്ല. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് സംഭവം. ആളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ആലുവ സി.ഐ എൽ. അനിൽകുമാർ പറഞ്ഞു.
മറുകരയിൽ യുവാക്കൾ നോക്കിനിൽക്കേയാണ് യുവാവ് 50 അടിയോളം താഴ്ചയുള്ള പെരിയാറിലേക്ക് ചാടിയത്. യുവാവ് ഒഴുക്കിൽപ്പെട്ട് പോകുന്ന ദൃശ്യം ചിലർ മൊബൈൽകാമറയിൽ പകർത്തിയിട്ടുണ്ട്. കൈയും തലയും വെള്ളത്തിന് മുകളിൽകണ്ടശേഷം പിന്നീട് മുങ്ങിപ്പോകുന്നതും ദൃശ്യത്തിലുണ്ട്. ആലുവ പൊലീസും ഫയർഫോഴ്സും തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇന്നലെ പെരിയാറിൽ ജലനിരപ്പ് ഉയർന്നിരുന്നു. ശക്തമായ ഒഴുക്കുമുണ്ടായിരുന്നു.