കോലഞ്ചേരി: മേഖലയിലെ ഗുരുദേവ ജയന്തി ദിനാഘോഷം വിപുലം. വിവിധ ശാഖകളിലെ ആഘോഷങ്ങൾക്ക് എസ്.എൻ.ഡി.പി യോഗം,​ പോഷക സംഘടനാ ഭാരവാഹികൾ നേതൃത്വം നൽകി.

വലമ്പൂർ ശാഖയിൽ

ഗുരുകുലം ട്രസ്​റ്റ് സെക്രട്ടറി ആർ.അനിലൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.വി.സന്തോഷ് അദ്ധ്യക്ഷനായി. സെക്രട്ടറി എ.വി.ബാലചന്ദ്രൻ, വൈസ് പ്രസിഡന്റ് കെ.കെ.സന്തോഷ്, വി.ആർ.മനോജ്, അരുൺ വാസു തുടങ്ങിയവർ സംസാരിച്ചു. കിഡ്‌നി ഫെഡറേഷൻ ഒഫ് ഇന്ത്യ ഡയറക്ടർ ഫാ.ഡേവിസ് ചിറമേൽ പ്രഭാഷണം നടത്തി. അറയ്ക്കപ്പടി ശാഖയിൽ ഘോഷയാത്ര കെ.എൻ.സുകുമാരൻ ഉദ്ഘാടനം ചെയ്തു. ജയന്തിദിന

സമ്മേളനം ഡോ.ആർ.അനിലൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എൻ.വിശ്വംഭരൻ, കെ.കെ.അനീഷ്, കെ.എ.ബാലകൃഷ്ണൻ, ലളിത ശശിധരൻ, വി.ബി.സുധീർകുമാർ, കെ.എൻ.ഷാജി, എം.പി.സുരേന്ദ്രൻ, കെ.ടി. ബിനോയ് തുടങ്ങിയവർ സംസാരിച്ചു.

കടയിരുപ്പ് ശാഖയിൽ മുൻ പ്രസിഡന്റ് എൻ.എൻ.രാജൻ ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. പ്രസിഡന്റ് എൻ.എൻ.മോഹനൻ, സെക്രട്ടറി എം.ആർ.ശിവരാജൻ, നിർമ്മല രമേശൻ, പുഷ്പ ശശി, അരുൺ തമ്പി, കെ.എസ്.ബിജു തുടങ്ങിയവർ സംസാരിച്ചു. കൈതക്കാട് ശാഖയിൽ

അഡ്വ.പി.വി.ശ്രീനിജിൻ എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എൻ.പി.ബാജി അദ്ധ്യക്ഷനായി. ഡോ.ആർ.അനിലൻ ജയന്തിദിന സന്ദേശം നൽകി. അനൂപ് വൈക്കം പ്രഭാഷണം നടത്തി. സെക്രട്ടറി ഒ.വി.രവീന്ദ്രൻ, ടി.ബി.തമ്പി, കെ.എച്ച്.പ്രദീപ്, രാജി രാജേഷ്, ടി.പി.ശശി, ആതിര തമ്പി, ടി.പി.തമ്പി തുടങ്ങിയവർ സംസാരിച്ചു.

മാമല ശാഖയിൽ ഘോഷയാത്രയും വൈകിട്ട് അവാർഡ് വിതരണവും പിറന്നാൾ സദ്യയും നടന്നു. പഴന്തോട്ടം ശാഖയിൽ രാവിലെ സമ്മേളനം യൂണിയൻ അഡ്മിനിസ്‌ട്രേ​റ്റീവ് കമ്മി​റ്റി കൺവീനർ സജിത് നാരായണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ആർ.സുകുമാരൻ അദ്ധ്യക്ഷനായി. സെക്രട്ടറി പി.കെ.മണികണ്ഠൻ, ടി.എൻ.പരമേശ്വരൻ, കെ.ടി.രാധാകൃഷ്ണൻ, എം.പി.സജീവൻ, കെ.കെ.ഷാജി, ജിജി കൃഷ്ണൻ, വൈശാഖ് സോമൻ തുടങ്ങിയവർ സംസാരിച്ചു. കിളികുളം ശാഖയിൽ വിളംബര റാലിയും വൈകിട്ട് സാംസ്കാരിക സമ്മേളനവും നടന്നു. ശ്രീനാരായണ പെൻഷനേഴ്സ് കേന്ദ്ര സമിതി സെക്രട്ടറി കെ.എം.സജീവ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.കെ. സുരേന്ദ്രൻ, സെക്രട്ടറി പി.ആർ.സജീവ്, വൈസ് പ്രസിഡന്റ് കെ.ബാബു, കെ.സുകുമാരൻ, ഇ.കെ.സദാശിവൻ, വി.എ.സതീഷ് തുടങ്ങിയവർ സംസാരിച്ചു. ഐരാപുരം ശാഖയിൽ ഘോഷയാത്രയും പൊതുസമ്മേളനവും നടന്നു. സജിത് നാരായണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ത്യാഗരാജൻ, സെക്രട്ടറി സതി രാജൻ,​ വൈസ് പ്രസിഡന്റ് പി.ജി.ബിനു, സി.എസ്.ലൈജു, നളിനി മോഹൻ, വി.ബി.സന്തോഷ്, ജി.ഷൈൻകുമാർ, രാഹുൽ രാജ്, വി.ആർ.നിജേഷ് തുടങ്ങിയവർ സംസാരിച്ചു. വടവുകോട് ശാഖയിൽ പൊതുസമ്മേളനം സജിത് നാരായണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ആർ.പുഷ്പജൻ അദ്ധ്യക്ഷനായി. സെക്രട്ടറി കെ.കെ. സാജു, ശ്രീനാരായണ സാഹിത്യ അക്കാഡമി സെക്രട്ടറി ഇ.വി.നാരായണൻ , പി.കെ.സരസു, കെ.ആർ.അനിൽ, അനന്തു സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.

വടയമ്പാടി ശാഖ ഗുരുമന്ദിരത്തിൽ നിന്ന് തുടങ്ങിയ ഘോഷയാത്ര ചൂണ്ടിയിലെത്തി തിരികെ ശാഖയിൽ സമാപിച്ചു. സാംസ്കാരിക സമ്മേളനം കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കൺവീനർ സജിത് നാരായണൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.ആർ.പ്രസന്നകുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി എം.കെ.സുരേന്ദ്രൻ ,വി.കെ.പദ്മനാഭൻ, എം. പ്രഭാകരൻ, എം.കെ.സുബിൻ തുടങ്ങിയവർ സംസാരിച്ചു.

മഴുവന്നൂർ ശാഖയിൽ രാവിലെ കടയ്ക്കനാട് ഗുരുമണ്ഡപത്തിലും ശാഖാ മന്ദിരത്തിലും ഗുരുപൂജ നടത്തി. 9.30ന് ജയന്തി ഘോഷയാത്ര ശാഖയിൽ നിന്ന്‌ തുടങ്ങി കടയ്ക്കനാട്, മഴുവന്നൂർ ജംഗ്ഷൻ വഴി ശാഖാമന്ദിരത്തിൽ എത്തി. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം ഗുരുകുലം ട്രസ്റ്റ് സെക്രട്ടറി ഡോ.ആർ.അനിലൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഇ.എം.ഹരിദാസ് അദ്ധ്യക്ഷനായി. കവയിത്രി ലേഖ കാക്കനാട്ടിനെ ആദരിച്ചു. വിദ്യാഭ്യാസ അവാർഡ്‌ വിതരണവും നടന്നു. പഴങ്ങനാട് ശാഖയിൽ ജയന്തിയാഘോഷം നടത്തി. ജയന്തി ഘോഷയാത്ര എസ്.എൻ.ഡി.പി യോഗം ബോർഡ് അംഗം പി.പി.സനകൻ ശാഖാ പ്രസിഡന്റ് ടി.കെ.ബിജുവിന് പീതപതാക കൈമാറി ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി ശശിധരൻ മേടയ്ക്കൽ, വൈസ് പ്രസിഡന്റ് ജി.അനിദാസ്, യൂണിയൻ കമ്മിറ്റി അംഗം എൻ.പി.തമ്പി,​കമ്മിറ്റി അംഗങ്ങൾ, എസ്.രവീന്ദ്രൻ,​ ടി.കെ.രാജൻ, പി.എ.ബാലകൃഷ്ണൻ. എ.ബി. പരമേശ്വരൻ, പി.ആർ.പ്രഭാകരൻ, രാജേഷ് എന്നിവർ നേതൃത്വം നൽകി. ഘോഷയാത്രയ്ക്കുശേഷം വിദ്യാഭ്യാസ പുരസ്‌കാരവിതരണവും പ്രസാദഊട്ടും നടന്നു.