
കോതമംഗലം: എസ്.എൻ.ഡി.പി യോഗം കോതമംഗലം ശാഖയുടെ നേതൃത്വത്തിൽ നടത്തിയ ജയന്തിയാഘോഷം യൂണിയൻ വൈസ് പ്രസിഡന്റ് കെ.എസ്.ഷിനിൽകുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ടി.കെ.വിജയൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.കെ.കൃഷ്ണൻ, സുരേന്ദ്രൻ ആരവല്ലി, ഒ.ജി.സോമൻ, ടി.കെ.ശശിധരൻ, പി.കെ.പത്മനാഭൻ, നിർമ്മല മണി, അനു രാജേഷ്, രാഹുൽ പി. ലാൽ, പി.കെ.അരുൺ, ടി.ജി.ബൈജു തുടങ്ങിയവർ സംസാരിച്ചു.