
കൊച്ചി: എസ്.എ.ൻ.ഡി.പി യോഗം തൃപ്പൂണിത്തുറ തെക്കുംഭാഗം ശാഖയും ശ്രീനാരായണ ധർമ്മപോഷിണി സഭയും സംയുക്തമായി സംഘടിപ്പിച്ച ഗുരു ജയന്തിസാംസ്‌കാരിക സമ്മേളനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എൻ. നഗരേഷ് ഉദ്ഘാടനം ചെയ്തു. പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് അദ്ദേഹം കാഷ് അവാർഡും മെമന്റോയും നൽകി.
ശാഖാ പ്രസിഡന്റ് സനിൽ പൈങ്ങാടൻ അദ്ധ്യക്ഷത വഹിച്ചു. കെ. ബാബു എം.എൽ.എ പെൻഷൻ വിതരണം നിർവഹിച്ചു. തൃപ്പൂണിത്തുറ മുനിസിപ്പൽ ചെയർപേഴ്സൺ രമ സന്തോഷ് മുഖ്യ പ്രഭാഷണം നടത്തി.
വാർഡ് കൗൺസിലർമാരായ അഡ്വ.പി. എൽ. ബാബു, രാജേഷ്, സഭാ പ്രസിഡന്റ് രവീന്ദ്രൻ അയ്യനാട്ട്, സെക്രട്ടറി സദാശിവൻ. ജി., ശാഖാ സെക്രട്ടറി സോമൻ മാനാട്ടിൽ, വൈസ് പ്രസിഡന്റ് ആർ. സാബു, വനിതാ സംഘം ചെയർപേഴ്സൻ ബിന്ദു ഷാജി, യൂത്ത് മൂവ്മെന്റ് ചെയർമാൻ വൈശാഖ് എന്നിവരും സംബന്ധിച്ചു. പിറന്നാൾ സദ്യയും വർണ ശബള മായ ഘോഷ യാത്രയും അരങ്ങേറി.