
കൊച്ചി: എസ്.എൻ.ഡി.പി യോഗം വെണ്ണല ശാഖയിലെ ജയന്തി ആഘോഷത്തിന് പ്രസിഡന്റ് എ.എം.സുരേന്ദ്രൻ പതാക ഉയർത്തി. ബൈക്ക് റാലിയുടെ അകമ്പടിയോടെ രഥഘോഷയാത്ര നടന്നു. വൈകിട്ട് നടന്ന ജയന്തി സമ്മേളനത്തിൽ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. പ്രസിഡന്റ് എ.എം.സുരേന്ദ്രൻ, സെക്രട്ടറി ഡി.ഷാനവാസ്, വൈസ് പ്രസിഡന്റ് കെ.ആർ ബാലകൃഷ്ണൻ, വനിതാസംഘം സെക്രട്ടറി വിനീത സക്സേന എന്നിവർ സംസാരിച്ചു.