
കൊച്ചി: എസ്.എൻ.ഡി.പി യോഗം കാക്കനാട് പടമുഗൾ ശാഖയിലെ ഗുരുജയന്തി ആഘോഷം കണയന്നൂർ യൂണിയൻ വൈസ് ചെയർമാൻ സി.വി.വിജയൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.കെ.നാരായണൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വനിതാസംഘം കമ്മിറ്റി അംഗം ലീല നാരായണൻ മുഖ്യപ്രഭാഷണം നടത്തി. ദീർഘകാലം വനിതാ സംഘം സെക്രട്ടറിയായിരുന്നു പ മീല സത്യനെ പൊന്നാടയണിയിച്ച് ആദരിച്ചു. മുതിർന്ന വനിതകൾക്ക് വനിതാസംഘം ഓണപ്പുടവ നൽകി.
സി.എൻ.ജോഷി ശാന്തി, ഗിരിജ സത്യനേശൻ, ഷൈനി പ്രകാശൻ, ജയ ജയപ്രകാശ്, രജനി ഷാജി, പമേല സത്യൻ, ഗിരിജാ ശ്യാമളൻ, അജിത് കുമാർ എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി കെ.സുബ്രഹ്മണ്യൻ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.വി. മണിക്കുട്ടൻ നന്ദിയും പറഞ്ഞു.