
കാലടി: മലയാറ്റൂർ കിഴക്ക് എസ്.എൻ.ഡി.പി. ശാഖ നമ്പർ 1793ന്റെ നേതൃത്വത്തിൽ 168-ാം ശ്രീനാരായണ ഗുരുദേവ ജയന്തി ദിനാഘോഷവും ഓണാഘോഷവും നടത്തി. ഗുരുപൂജ, പൂക്കള മത്സരം, ചതയദിനാഘോഷയാത്ര എന്നിവയുണ്ടായിരുന്നു. വിവിധ മേഖലകളിൽ പ്രശസ്തരായ ശിവൻ മലയാറ്റൂർ, അക്ഷയ് തങ്കപ്പൻ, ബൈജു നാരായണൻ,ദേവക് ബിനു, എന്നിവരെ ആദരിച്ചു. ശ്രീനാരായണ എക്സലൻസി അവാർഡ്, എസ്.എസ്.എൽ.സി. പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർ, വിമുക്തഭടന്മാർ എന്നിവർക്കുള്ള അവാർഡുകൾ തുടങ്ങിയവ സമ്മാനിച്ചു. സ്നേഹവിരുന്നും കൊടകര പുനർജനിയുടെ ഓണക്കളിയും നടന്നു. ജയന്തിദിന സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം അനിമോൾ ബേബി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.സി.ബിജു അദ്ധ്യക്ഷത വഹിച്ചു. കുന്നത്തുനാട് യൂത്ത് മൂവ്മെന്റ് കൺവീനർ അഭിജിത്ത് ഉണ്ണികൃഷ്ണൻ ജയന്തിദിന സന്ദേശം നൽകി. ബ്ലോക്ക് അംഗം മനോജ് മുല്ലശേരി, വാർഡ് അംഗം സേവ്യർ വടക്കുംഞ്ചേരി, ശാഖാ വൈസ് പ്രസിഡന്റ് ഷാജി പറൂക്കാരൻ, യൂണിയൻ കമ്മിറ്റി പ്രസിഡന്റ് സി.സി.വിജയൻ, വനിത കേന്ദ്രം കമ്മിറ്റി അംഗം കെ.കെ.മണി, സെക്രട്ടറി എം.കെ.മോഹനൻ, ക്ഷേത്രം വൈസ് പ്രസിഡന്റ് എം.പി.ഹരി, മരണാനന്തര സഹായസംഘം പ്രസിഡന്റ് പി.എം.മണികണ്ഠൻ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് കിരൺസൂര്യ ഷാജി, ബാലജനയോഗം പ്രസിഡന്റ് അതുൽ സുരേഷ്, ശാഖാ സെക്രട്ടറി സി.കെ.രവി എന്നിവർ പങ്കെടുത്തു.