meet

കാലടി: കെ.പി.എം.എസ് മഹാത്മ അയ്യങ്കാളി ജയന്തി ആഘോഷിച്ചു. പതാക ഉയർത്തൽ, പുഷ്പാർച്ചന, മധുര വിതരണം, ഘോഷയാത്ര, അനുസ്മരണ സമ്മേളനം എന്നിവ നടന്നു. കാലടി മറ്റൂർ ജംഗ്ഷനിൽ നിന്നാരംഭിച്ച ഘോഷയാത്ര കാലടി ടൗൺ ചുറ്റി പഞ്ചായത്ത് പരിസരത്തെ ഓപ്പൺ സ്റ്റേജിന് സമീപം സമാപിച്ചു. സാംസ്കാരിക സമ്മേളനം റോജി എം.ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ അംബേദ്കർ ജഗത് റോസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ സുജീഷ് കെ.സുബ്രൻ, വിനീത വിജയൻ, സന്ദീപ് ശങ്കർ, പി.ബി.സജീവ്, സി.പി.എം ജില്ലാ കമ്മിറ്റി അംഗം സി.കെ.സലിംകുമാർ, വി.പി.ഭാസ്കരൻ എന്നിവർ സംസാരിച്ചു.