നെടുമ്പാശേരി: ലഹരി ഭീകരതയ്ക്കെതിരെ അത്താണിയിൽ ഇന്ന് നിൽപ്പ് സമരം നടത്തും. കേരള മദ്യവിരുദ്ധ ഏകോപന സമിതി, കെ.സി.ബി.സി മദ്യവിരുദ്ധ സമിതി എന്നിവയുടെ ആഭിമുഖ്യത്തിലാണ് സമരം സംഘടിപ്പിക്കുന്നത്. അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ചാർളി പോൾ അദ്ധ്യക്ഷനായിരിക്കും. പോഗ്രാം സെക്രട്ടറി ഷൈബി പാപ്പച്ചൻ നേതൃത്വം നൽകും.