
ആലുവ: തോട്ടക്കാട്ടുകര 20ട്വന്റി ആർട്സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബ് സംഘടിപ്പിച്ച ഓണാഘോഷം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. ഓണക്കോടിയും ഭക്ഷ്യധാന്യക്കിറ്റും വിതരണം ചെയ്തു. ക്ലബ് പ്രസിഡന്റ് ശ്യാം പദ്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. ക്ലബ് വൈസ് പ്രസിഡന്റ് പി.ആർ.രാജേഷ്, സെക്രട്ടറി മൊബിൻ മോഹൻ, രാജീവ് സക്കറിയ, ജോസ് സേവിയർ, ഓസ്റ്റിൻ ഡേവിഡ്, അംജിദ് സിറാജ്, അബിൻ ഷാജി എന്നിവർ സംസാരിച്ചു.