
ആലുവ: എസ്.എൻ.ഡി.പി യോഗം നൊച്ചിമ ശാഖ സംഘടിപ്പിച്ച ഓണാഘോഷവും ആദ്യകാല നേതാക്കളെ ആദരിക്കലും ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ ഉദ്ഘാടനം ചെയ്തു. സ്വാമിയെ ശാഖാ ഭാരവാഹികൾ പൂർണകുംഭം നൽകി സ്വീകരിച്ചു. സ്വാമി ത്യാഗാനന്ദതീർത്ഥ പാദർ ജയന്തി സന്ദേശം നൽകി.
എസ്.എൻ.ഡി.പി യോഗം ബോർഡ് അംഗം പി.പി.സനകൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ പ്രസിഡന്റ് കെ.ഡി.രാധാകൃഷ്ണൻ, സെക്രട്ടറി കെ.എൻ.പ്രകാശൻ, വൈസ് പ്രസിഡന്റ് പി.എസ്. സുധീഷ് എന്നിവർ സംസാരിച്ചു.