
കൊച്ചി: കുമാരനാശാൻ സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഓണസ്മരണയും ഗാനസന്ധ്യയും നടത്തി. സാമൂഹ്യ ശാസ്ത്രജ്ഞൻ ഡോ. വിനോദ് കുമാർ കല്ലോലിക്കൽ (മഹാരാജാസ് കോളേജ്) ഉദ്ഘാടനം ചെയ്തു. ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ സാംസ്കാരിക കേന്ദ്രം പ്രസിഡന്റ് അഡ്വ.ഡി.ജി. സുരേഷ് അദ്ധ്യക്ഷത വഹിച്ചു.
ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം ഭരണ സമിതി അംഗവും കവിയുമായ കെ.രാധാകൃഷ്ണൻ, സീനിയർ സിറ്റിസൺ ഫോറം ഭരണ സമിതി അംഗം കെ.കെ. ബോസ്, എഡ്രാക്ക് വനിതാ കമ്മിറ്റി സെക്രട്ടറി ജയശ്രീ ഷാജി, കവി ബാബുരാജ് വൈറ്റില, പ്രബോധ ട്രസ്റ്റ് സെക്രട്ടറി നവീൻകുമാർ ഡി.ഡി., ഇടപ്പള്ളിസംഗീതാ സ്വാദക സദസ് സെക്രട്ടറി പി.കെ. നായർ, നൃത്താസ്വാദക സദസ് പ്രസിഡന്റ് മല്ലികാ വർമ്മ, കവി അമ്പലമേട് ഗോപി എന്നിവർ ഓണ സ്മരണ പങ്കുവച്ചു.
കുമാരനാശാൻ സാംസ്കാരിക കേന്ദ്രം സെക്രട്ടറി കെ.ആർ. സജി സ്വാഗതവും കേന്ദ്രം വൈസ് പ്രസിഡന്റ് സ്റ്റീഫൻ നാനാട്ട് നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന ഗാന സന്ധ്യ രാജീവ് ബി. തട്ടരത്ത് ഉദ്ഘാടനം ചെയ്തു. കെ.ആർ. സജി, നന്ദു, കുഞ്ഞുമോൻ, മാർട്ടിൻ, ഹൃതികലക്ഷ്മി, പ്രണവ് കൃഷ്ണ, സുർജിത്ത് എന്നിവർ ഗാനസന്ധ്യയിൽ പങ്കെടുത്തു.
കൂടാതെ കുമാരനാശാൻ സാംസ്കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള കരുണാചാരിറ്റി മിഷൻ കാക്കനാട് ചിൽഡ്രൻസ് ഹോമിലെ പെൺകുട്ടികൾക്കായി ഓണസദ്യയും ഒരുക്കി.
.