ആലുവ: എടയപ്പുറം എസ്.എൻ.ഡി.പി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വായനക്കൂട്ടം ഗൃഹസദസ് സംഘടിപ്പിച്ചു. കീഴ്മാട് സീനിയർ സിറ്റിസൺ ഫോറം പ്രസിഡന്റ് അബ്ദുൾ കരീം ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് സി.കെ.ജയൻ അദ്ധ്യക്ഷത വഹിച്ചു. തകഴി ശിവശങ്കരപ്പിള്ള എഴുതിയ 'രണ്ടിടങ്ങഴി' നോവൽ അദ്ധ്യാപിക കെ.എസ്.ഷെമി പരിചയപ്പെടുത്തി. ഗ്രാമപഞ്ചായത്ത് അംഗം സാഹിദ അബ്ദുൾ സലാം, ടി.കെ.ശാന്തകുമാർ, കെ.കെ. സുബ്രഹ്മണ്യൻ, എൻ.എസ്.സുധീഷ്, ഫഹ്മ ഷാജഹാൻ, നവീൻ രജീബ്, സി.എസ്.അജിതൻ, ശ്രീനിക സാജു എന്നിവർ സംസാരിച്ചു.