
മരട്: എസ്.എൻ.ഡി.പി യോഗം 2769-ാം നമ്പർ മരട് തെക്ക് ശാഖ ഗുരുമന്ദിര സന്നിധിയിൽ നടന്ന ഗുരുദേവജയന്തി സമ്മേളനം ചലച്ചിത്രതാരം ഹരിശ്രീ അശോകൻ ഉദ്ഘാടനം ചെയ്തു. ഡോ. സെബാസ്റ്റ്യൻ പോൾ മുഖ്യപ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് കെ.ആർ. ജയപ്രകാശ് നാരായണൻ അദ്ധ്യക്ഷനായി. കെ.വി. രഹിമോൻ, പി.എസ്. സജീവ്, സി.കെ. ജയൻ, സുബ ശ്രീകുമാർ എന്നിവർ സംസാരിച്ചു. വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും നിശ്ചലദൃശ്യങ്ങളുടെയും അകമ്പടിയോടെ ഘോഷയാത്രയും ഉണ്ടായിരുന്നു.