suresh

അങ്കമാലി: ഞാലിക്കര നവോദയം ഗ്രന്ഥശാലയുടെ ഓണോത്സവം 2022ന്റെ സമാപനപരിപാടികളുടെ ഭാഗമായി ഒരുക്കിയ ബെന്നി തെക്കന്റെ നാളികേര ശില്പ പ്രദർശനം ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ.കെ. സുരേഷ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് വി.വി.സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല സെക്രട്ടറി പി.ബി.വിജേഷ്,​ സംഘാടക സമിതി ജനറൽ കൺവീനർ കെ.എ.സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.