കൊച്ചി: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഫാസിസ്റ്റ് നയങ്ങൾക്കും വിലക്കയറ്റത്തിനുമെതിരെ കേരളാ കോൺഗ്രസ് (ജെ) എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തും. സമരം കേരളാ കോൺഗ്രസ് (ജേക്കബ്) ചെയർമാൻ അനുപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഇ.എം.മൈക്കിൾ അദ്ധ്യക്ഷത വഹിക്കും.