
അങ്കമാലി: കറുകുറ്റി പഞ്ചായത്ത് അംഗം ജോണി മൈപ്പാനു നേരെയുണ്ടായ ആക്രമണത്തിൽ സി.പി.എം പ്രതിഷേധിച്ചു. പ്രതിഷേധയോഗം ഏരിയാ കമ്മിറ്റി അംഗം പി.വി.ടോമി ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ.പി.അനീഷ് അദ്ധ്യഷനായി. ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് റോജിസ് മുണ്ടപ്ലാക്കൽ, കറുകുറ്റി സഹകരണ ബാങ്ക് പ്രസിഡന്റ് കെ.കെ ഗോപി, കെ.ആർ. ബാബു, പഞ്ചായത്ത് അംഗം മേരി ആന്റണി, ടി.എ.സുരേഷ് എന്നിവർ സംസാരിച്ചു. മുന്നൂർപ്പിള്ളി ജംഗ്ഷനിൽ വച്ചാണ് ജോണി മൈപ്പാന് മർദ്ദനമേറ്റത്. ഇതു സംബന്ധിച്ച് അങ്കമാലി പൊലീസിൽ പരാതി കൊടുത്തിട്ടുണ്ട്.