
കുറുപ്പംപടി: എസ്.എൻ.ഡി.പി യോഗം പെരുമ്പാവൂർ ഗുരുചൈതന്യ ശാഖയിലെ ശ്രീനാരായണ ഗുരുദേവജയന്തി സമ്മേളനം പെരുമ്പാവൂർ നഗരസഭാ കൗൺസിലർ ആനി മാർട്ടിൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.ബി.അനിൽകുമാർ, ടി.എസ്. സദാനന്ദൻ, പെരുമ്പാവൂർ നഗരസഭാ കൗൺസിലർ കെ.ബി.നൗഷാദ്, എ.എൻ.ശശി, ശകുന്തള ഷാജി, വിജയകുമാരി, സുധ സാജു, അനിൽകുമാർ, നെജു എന്നിവർ സംസാരിച്ചു.