അങ്കമാലി: ജീവന് രക്തം വിശപ്പിന് ഭക്ഷണം എന്ന മുദ്രാവാക്യവുമായി ഡി.വൈ.എഫ്.ഐ പാലിശേരി മേഖലാ കമ്മിറ്റി കളമശേരി മെഡിക്കൽ കോളജിൽ പൊതിച്ചോറ് വിതരണവും രക്തദാനവും നടത്തി. സി.പി.എം കറുകുറ്റി ലോക്കൽ കമ്മിറ്റി അംഗം കെ.കെ മുരളി ഫ്ളാഗ് ഓഫ് ചെയ്തു. ഡി.വൈ.എഫ്.ഐ അങ്കമാലി ബ്ലോക്ക് പ്രസിഡന്റ് റോജിസ് മുണ്ടപ്ലാക്കൽ,മേഖലാ പ്രസിഡന്റ് ജിജൊ പൗലോസ്, സെക്രട്ടറി ഗോകുൽ ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. പ്രദേശത്തെ വീടുകളിൽ നിന്ന് ശേഖരിച്ച ആയിരത്തോളം പൊതിച്ചോറുകളാണ് വിതരണം ചെയ്തത്. ബിബിൻ പുത്തേൻ രക്തം ദാനം ചെയ്തു.