കൊച്ചി: എറണാകളം സൈക്യാട്രിക് സൊസൈറ്റി (ഇ.പി.എസ്) സംഘടിപ്പിച്ച ലോക ആത്മഹത്യാ പ്രതിരോധ ദിനാചരണം ജസ്റ്റിസ് സി.എസ്. ഡയസ് ഉദ്ഘാടനം ചെയ്തു. ഇ.പി.എസ്. പ്രസിഡന്റ് ഡോ.ജോസഫ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡംഗം ഡോ. എൽസി ഉമ്മൻ മുഖ്യപ്രഭാഷണം നടത്തി. പൊതുജനാരോഗ്യത്തെ ബാധിക്കുന്ന പ്രശ്നമായി കണ്ട് സമൂഹം ആത്മഹത്യയെ നേരിടാൻ സജ്ജമാകണമെന്ന് അവർ പറഞ്ഞു. ആത്മഹത്യാ പ്രവണതയുള്ള വ്യക്തികളുടെ പെരുമാറ്റത്തിലെ അസ്വാഭാവികതയും ജീവിതചര്യയിലെ മാറ്റവും തിരിച്ചറിയാൻ കഴിയണം. ഇ.പി.എസ് വൈസ് പ്രസിഡന്റ് ഡോ. സീതാലക്ഷ്മി ജോർജ്, ട്രഷറർ ഡോ. ശാലിനി നായർ എന്നിവർ സംസാരിച്ചു.