youth
അങ്കമാലി താലൂക്ക്റോ ആശുപത്രിയിലെ രോഗികൾക്ക് യൂത്ത് കോൺഗ്രസ്സ് നൽകുന്ന ഓണക്കോടി വിതരണം റോജിഎം. ജോൺ എം.എൽ എ വിതരണം ചെയ്യുന്നു'

അങ്കമാലി: യൂത്ത് കോൺഗ്രസ്‌ അങ്കമാലി നിയോജക മണ്ഡലം കമ്മി​റ്റിയുടെ നേതൃത്വത്തിൽ തിരുവോണ ദിവസത്തിൽ താലൂക്ക് ആശുപത്രിയിലെ കിടപ്പ് രോഗികൾക്ക് ഓണക്കോടി നൽകി. റോജി എം. ജോൺ എം.എൽ.എയും ഡോ. ജീനയും നേതൃത്വം നൽകി. ബ്ലോക്ക് പ്രസിഡന്റ്‌ ആന്റണി തോമസ്, വൈസ് പ്രസിഡന്റ് ലൈജു ഈരാളി, മണ്ഡലം പ്രസിഡന്റുമാരായ ജോബിൻ മേനാച്ചേരി, റോയ്സൺ വർഗീസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന മീഡിയ കോ ഓർഡിനേറ്റർ റിജോ മാളിയേക്കൽ, ബ്ലോക്ക് സെക്രട്ടറി അനൂപ് അഗസ്റ്റിൻ, ബിജു മേനാച്ചേരി, കെ. ഡി ആന്റീഷ് , പ്രദീപ് ജോസ്, ഡോൺ, ബേസിൽ ബേബി എന്നിവർ പങ്കെടുത്തു.