കൊച്ചി: കടവന്ത്ര എൻ.എസ്.എസ് വനിതാ സമാജത്തിന്റെ ഓണാഘോഷം 18ന് രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ നടക്കും. രാവിലെ 9ന് കരയോഗം പ്രസിഡന്റ് മധു ഏനാട്ട് പതാക ഉയർത്തും. കടവന്ത്ര വനിതാ സമാജം പ്രസിഡന്റ് പ്രസന്ന സുന്ദരേശ്വരൻ ഭദ്രദീപ പ്രകാരശനം നിർവഹിക്കും. 9.30ന് പൂക്കള മത്സരം, 12ന് ഓണ സദ്യ, 2ന് ഓണപ്പുടവ നറുക്കെടുപ്പ്, 2.15ന് ഓണപ്പാട്ട് മത്സരം, 3.15ന് തിരുവാതിരക്കളി, 4ന് സമാപന സമ്മേളനം എന്നിവ നടക്കും.