കൊച്ചി: ഗ്രന്ഥശാല ദിനാചരണത്തിന്റെ ഭാഗമായി തമ്മനം വിനോദ ലൈബ്രറി സംഘടിപ്പിച്ച അംഗത്വ വാരാചരണം
ലൈബ്രറി സെക്രട്ടറി കെ.എ. യൂനസ് തമ്മനം മർച്ചന്റ്‌സ് യൂണിയൻ സെക്രട്ടറി നവാസിന് അംഗത്വം നൽകി ഉദ്ഘാടനം ചെയ്തു. വിനോദ ലൈബ്രറി പ്രസിഡന്റ കെ.എൻ. ലെനിൻ അദ്ധ്യഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി ഒ.എസ്. ശശി, കമ്മിറ്റി അംഗം ഇ. കോമളം എന്നിവർ സംസാരിച്ചു.