library

അങ്കമാലി: കറുകുറ്റി പന്തയ്ക്കൽ കെ.പി.ജി. സ്മാരക കലാസമിതി വായനശാല സ്പോർട്സ് ക്ലബ്ബും ഡി.വൈ.എഫ്.ഐ കറുകുറ്റി മേഖലാ കമ്മിറ്റിയും ചേർന്ന് ഓണോത്സവ് 2022 സംഘടിപ്പിച്ചു. സാംസ്കാരിക സമ്മേളനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ.വി.കെ.ഷാജി ഉദ്ഘാടനം ചെയ്തു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.ബിബിൻ വർഗിസ് മെമന്റൊ നൽകി അനുമോദിച്ചു. മികച്ച കർഷകരെ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.കെ. ഗോപി ആദരിച്ചു. മത്സര വിജയികൾക്ക് സി.ആർ.ഷൺമുഖൻ,​ പ്രകാശ് പാലാട്ടി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. വായനശാല പ്രസിഡന്റ് കെ.ആർ.ബാബു അദ്ധ്യക്ഷത വഹിച്ചു. വാർഡ് അംഗം റോസിലി മൈക്കൾ,​ എ.എസ്. സുനിൽ, എ.സി.ജയൻ എന്നിവർ സംസാരിച്ചു.