കൊച്ചി: പനമ്പിള്ളി നഗർ മഹാത്മാ നഗർ റെസിഡൻസ് അസോസിയേഷന്റെ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടികൾ നടത്തി. രണ്ടു ദിവസം നീണ്ടുനിന്ന വിവിധ കലാ മത്സരങ്ങൾ നടന്നു. കഴിഞ്ഞ 42 വർഷമായി അങ്കണവാടി ടീച്ചറായി സേവനമനുഷ്ഠിക്കുന്ന ആലീസിനെ മുൻ വിദ്യാർത്ഥികൾ ചേർന്ന് ആദരിച്ചു.