ഫോർട്ട് കൊച്ചി: കൊച്ചിൻ വികസന വേദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ നാല് ദിവസങ്ങളിലായി ഫോർട്ട്കൊച്ചിയിൽ നടന്ന് വന്ന ഓണാഘോഷ പരിപാടിയായ ഓണനിലാവിന് നാടൻ പാട്ടോടെ സമാപനം. സമാപന സമ്മേളനം നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. അഷറഫ് ഉദ്ഘാടനം ചെയ്തു. കെ.ബി. ജബ്ബാർ അദ്ധ്യക്ഷത വഹിച്ചു.കെ.ബി. ഹനീഫ്,സലീം ഷുക്കൂർ,എം.എം. സലീം,ഇന്ദു ജ്യോതിഷ്, ജ്യോതിഷ് രവീന്ദ്രൻ, നിഷ അസീസ്, ടി.യു. ഫൈസൽ, സുജിത്ത് മോഹനൻ, അയൂബ് സുലൈമാൻ, പി.കെ. കമറുദ്ദീൻ, ബി.ഇക്ബാൽ തുടങ്ങിയവർ സംസാരിച്ചു .തുടർന്ന് വനിതാ വിഭാഗം അവതരിപ്പിച്ച തിരുവാതിരയും തൃപ്പൂണിത്തുറ സോൾമെറ്റ്സ് അവതരിപ്പിച്ച നാടൻ പാട്ടും അരങ്ങേറി.