മട്ടാഞ്ചേരി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിൽ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് ബുത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ പതാകദിനമാചരിച്ചു. 56-ാം നമ്പർ ബൂത്തിൽ ഡിവിഷൻ പ്രസിഡന്റ് സി. എം. നവാബ് പതാക ഉയർത്തി. ഡി.സി.സി അംഗം എം.എ. മുഹമ്മദാലി അദ്ധ്യക്ഷത വഹിച്ചു.
58-ാം നമ്പർ ബുത്തിൽ മണ്ഡലം വൈസ് പ്രസിഡന്റ് കെ. എച്ച്.താജുദ്ധീൻ പതാക ഉയർത്തി. ബ്ളോക്ക് ട്രഷറർ ഹസിം ഹംസ അദ്ധ്യക്ഷത വഹിച്ചു. 59-ാം നമ്പർ ബുത്തിൽ മണ്ഡലം സെക്രട്ടറി കെ. കെ. ഹമീദ് പതാക ഉയർത്തി. ബ്ളോക്ക് സെക്രട്ടറി എം. യു. ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. 60-ാം നമ്പർ ബുത്തിൽ മണ്ഡലം സെക്രട്ടറി ടി .കെ .അനസ് പതാക ഉയർത്തി. കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അജിത്ത് അമിർ ബാവ അദ്ധ്യക്ഷത വഹിച്ചു.