പെരുമ്പാവൂർ: ശ്രീനാരായണ ഗുരുവിന്റെ ബാല്യം മുതൽ സമാധി വരെ അദ്ദേഹത്തിൽ കാരുണ്യം നിറഞ്ഞുനിന്നതായും ഒരു ഉറുമ്പിനോടുപോലും അനുകമ്പ പുലർത്താൻ ഗുരുദേവന് കഴിഞ്ഞതായും ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ പറഞ്ഞു. മലയാറ്റൂർ നാരായണ ഗുരുകുലത്തിലെ ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാവി ലോകത്തിന് ആശ്വാസമേകാൻ പോകുന്നത് ഗുരുവിന്റെ ഏകാലോക ദർശനമാണ്. ഗുരുവിന്റെ മത സമന്വയ ദർശനം ലോകം കൂടുതൽ അംഗീകരിച്ചുകൊണ്ടിരിക്കുകയാണെന്നും സ്വാമി പറഞ്ഞു. സ്വാമി ശിവദാസിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ സീനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ ഡോ.ആർ. സുഭാഷ് മുഖ്യ പ്രഭാഷണം നടത്തി. തോട്ടുവ മംഗളഭാരതി മഠാധിപതി സ്വാമിനി ജ്യോതിർമയി ഭാരതി അനുഗ്രഹ പ്രഭാഷണം നടത്തി. കെ.പി.ലീലാമണി, വി.ജി.സൗമ്യൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. എസ്.എൻ.ഡി.പി യോഗം ചേരാനല്ലൂർ, മഞ്ഞപ്ര നോർത്ത്,
1759-ാം നമ്പർ പാറപ്പുറം, 1576-ാം നമ്പർ മണ്ണൂർ, 886-ാം നമ്പർ വെങ്ങോല നോർത്ത് ശാഖകളിൽ ഗുരുദേവജയന്തി വിപുലമായി ആഘോഷിച്ചു.