jodo

പെരുമ്പാവൂർ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കോൺഗ്രസ് കൂവപ്പടി മണ്ഡലം 25-ാംബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പതാക ദിനാചരണം നടത്തി. ഡി.സി.സി വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.പി അൽഫോൻസ്, ജോർജ് പൊട്ടോളി, ബൈജു മിഖായേൽ, പി.എസ്.നിത, പി.സി.സാലസ്, പി.ഡി. വർഗീസ്, കെ.വി.ജൂഡ്‌സ് എന്നിവർ സംസാരിച്ചു.