
പെരുമ്പാവൂർ: കീഴില്ലം സർവീസ് സഹകരണ ബാങ്ക് സംഘടിപ്പിച്ച ഓണം ഫെയറിന്റെ സമാപന സമ്മേളനം ചലച്ചിത്ര താരം സ്വാസിക ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആർ.എം.രാമചന്ദ്രന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ പി.ജെ. ഏലിയാസ്, ഇ.വി.ജോർജ്, രാജപ്പൻ എസ്.തെയ്യാരത്ത്, രാജൻ വർഗീസ്, എം.ജെ.ജേക്കബ്, അനുപ് ശങ്കർ, കെ.ബി.സത്യൻ, രവി എസ്.നായർ, ശോഭന വിക്രമൻ, എ.ജി.രാജൻ, സി.എസ്.ദേവസി എന്നിവർ സംസാരിച്ചു.