തൃക്കാക്കര: ടി.വി സെന്റർ റെസിഡൻസ് അസോസിയേഷൻ ഓണാഘോഷം വാർഡ് കൗൺസിലർ ഹസീന ഉമ്മർ ഉദ്ഘാടനം ചെയ്തു. പി.പി. അലിയാർ അദ്ധ്യക്ഷത വഹിച്ചു. ട്രാക്ക് പ്രൊജക്റ്റ് കോ- ഓർഡിനേറ്റർ എം.എസ്. അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി. മുൻ മുനിസിപ്പൽ കൗൺസിലർ എം.എം. നാസർ, ട്രാക്ക് വർക്കിംഗ് പ്രസിഡന്റ് കെ.എം. അബ്ബാസ്, പി.ജി. സുരേഷ് കുമാർ, അയ്യപ്പൻ കുട്ടി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെയും കുടുംബശ്രീ അംഗങ്ങളുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി.