മൂവാറ്റുപുഴ: പെരുമറ്റം പാലം റസിഡന്റ്സ് അസോസിയേഷൻ ഓഫീസ് ഉദ്ഘാടനം ചെയ്തു. നഗരസഭ 10 -ാം വാർഡിൽ പെരുമറ്റം പാലം മുതൽ പമ്പ് റോഡ് വരെയുള്ള പ്രദേശവാസികളുടെ കൂട്ടായ്മയാണ് അസോസിയേഷൻ. ഫ്രഷ് കോള നഗറിൽ നടന്ന പൊതുയോഗം ഡോ.മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഓഫീസ് ഉദ്ഘാടനം നഗരസഭാ ചെയർമാൻ പി.പി.എൽദോസ് നിർവഹിച്ചു. പ്രസിഡന്റ് അഡ്വ. എം.എം. അലിയാർ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ നിസ അഷറഫ്, പി.വി.രാധാകൃഷ്ണൻ,

സെക്രട്ടറി ടി.എ.സെബീസ്, മുജീബ് മുത്തുക്കാസ് തുടങ്ങിയവർ സംസാരിച്ചു.